ന്യൂഡല്‍ഹി: 2024ല്‍ ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. വെള്ളിയാഴ്ച കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ സിഎഎയെ കുറിച്ച് കോണ്‍ഗ്രസ് നേരിട്ട് പരാമര്‍ശിക്കാത്തത് ചര്‍ച്ചയായിരുന്നു. സാമൂഹ്യ നീതി, യുവജന, വനിതാ, കര്‍ഷക, ഭരണഘടന, സാമ്പത്തിക, ഫെഡറലിസം, ദേശീയ സുരക്ഷാ വിഷയങ്ങളാണ് പ്രകടന പത്രികയില്‍ ഇടം നേടിയിരുന്നത്. സിഎഎ പിന്‍വലിക്കാന്‍...
ന്യൂഡൽഹി: താൻ ബീഫ് കഴിക്കുന്നെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് നടിയും മാണ്ഡിയിലെ ലോക്‌സഭാ സ്ഥാനാർഥിയുമായി കങ്കണ റണാവത്ത്. ആരോപണങ്ങൾ ലജ്ജാകരവും അടിസ്ഥാനരഹിതവുമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. താനൊരു അഭിമാനിയായ ഹിന്ദുവാണെന്നും കങ്കണ എക്‌സിൽ കുറിച്ചു. ''ഞാൻ ബീഫോ മറ്റേതെങ്കിലും തരത്തിലുള്ള മാംസമോ കഴിക്കാറില്ല. തികച്ചും അടിസ്ഥാനരഹിതമായ വാർത്തകൾ എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കഴിഞ്ഞ 10 വർഷമായി ഞാൻ...
കൽപ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിം ലീ​ഗ് പതാക ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി ടി സിദ്ധീഖ് എംഎൽഎ. കൊടിയും ചിഹ്നവും നില നിർത്താനല്ല ഈ തെരഞ്ഞെടുപ്പെന്നും രാജ്യം നില നിർത്താനാണെന്നും ടി സിദ്ധീഖ് പറഞ്ഞു. അതിന്റെ ഗൗരവം സിപിഎമ്മിനില്ലെങ്കിൽ ഞങ്ങൾ യുഡിഎഫുകാർക്കുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ സിദ്ധീഖ് പ്രതികരിച്ചു. കെടി ജലീലുൾപ്പെടെ...
വടകര: മരുതോങ്കരയില്‍ ക്ഷേത്രോത്സവത്തിനിടെ ജനങ്ങളുമായി സംസാരിച്ചുകൊണ്ടിരുന്ന യുഡിഎഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ മുദ്രാവാക്യം വിളിക്ക് ബദല്‍ മുദ്രാവാക്യവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. 'ചെമ്പട ഇത് ചെമ്പട, ഷൈലജ ടീച്ചറുടെ ചെമ്പട' എന്ന മുദ്രാവാക്യമാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം വളയത്ത് നടന്ന പരിപാടിക്കിടെയാണ് 'ചെമ്പട' മുദ്രാവാക്യത്തിന് മറുപടിയായുള്ള മുദ്രാവാക്യം യുഡിഎഫ് പ്രവര്‍ത്തകര്‍...
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിനെതിരായ വിലയിരുത്തലാകും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലും കേരളത്തിലുമുള്ള സര്‍ക്കാരുകള്‍ വന്‍ പരാജയമാണെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദി ഗ്യാരണ്ടി എന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എല്‍ഡിഎഫ് മത്സരിക്കുന്നത് ചിഹ്നം നിലനിര്‍ത്താനാണെന്ന വിമര്‍ശനം രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. യുഡിഎഫ് മത്സരിക്കുന്നത്...
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഡിസിസി ഓഫീസിലെത്തി അബ്ദുൾ ഷുക്കൂർ പാർട്ടി അംഗത്വം സ്വീകരിച്ചു. സംഘടനാ പ്രവർത്തനത്തിന് ഏറ്റവും അനുയോജ്യം കോൺഗ്രസ് പാർട്ടി ആയതിനാലാണ് കോൺഗ്രസിൽ ചേർന്നതെന്ന് അബ്ദുൾ ഷുക്കൂർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി കൂടിയായിരുന്നു അബ്ദുൾ ഷുക്കൂർ. ഡിസിസി ഓഫീസിലെത്തിയ...
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലാണ് പാർട്ടികളും മുന്നണികളുമെല്ലാം. അതിൽ തന്നെ 400 ലധികം സീറ്റ് ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന ബിജെപിയിൽ, സീറ്റ് മോഹികളുടെ എണ്ണം പതിവിലും അധികമാണ്. പല സംസ്ഥാനങ്ങളിലായി നിരവധി സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയം അതിനാൽ തന്നെ കീറാമുട്ടിയായി നിൽക്കുകയാണ്. ഇതിനിടെ ആന്ധ്രപ്രദേശിൽ നിന്നുള്ള അര ഡസനോളം നേതാക്കൾ ദില്ലിയിലെത്തിയിട്ടുണ്ട്....
തൃശൂർ: വടകരയിൽ ഷാഫിയെ തോൽപിക്കാനും തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനും സി.പി.എം -ബി.ജെ.പി ധാരണയെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്നുമാണ് നേരത്തേതന്നെ ഇക്കാര്യത്തിൽ കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവന. ഇതിൽനിന്നുതന്നെ അന്തർധാര വ്യക്തമാണെന്നും വലപ്പാട് മാധ്യമങ്ങളോട് പ്രതികരിക്കവെ കെ. മുരളീധരൻ പറഞ്ഞു.കഴിഞ്ഞ കുറെ കാലമായി...