അപമാനം, ഗവർണറെ അടിയന്തരമായി തിരിച്ചു വിളിക്കണം’; ഇ പി ജയരാജൻ

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഒരു സംസ്ഥാനത്തെ ഗവർണർ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടതും പെരുമാറേണ്ടതും. ഗവർണർക്ക് എന്തോ സംഭവിച്ചിരിക്കുകയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഗവർണറെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.

ഗവർണറുടേത് നിലവാരമില്ലാത്ത വാക്കുകളാണ്. ഒരു സംസ്ഥാനത്തിന്റെ ഗവർണറിന്റെ പദവിയെക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാന് നിശ്ചയമുണ്ടോ എന്നും ഇ പി ജയരാജൻ ചോദിച്ചു. ഇതിന് കേന്ദ്രസർക്കാർ മറുപടി പറയണം. ഇന്ത്യക്ക് തന്നെ അപമാനമായ നടപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. അദ്ദേഹത്തെ തിരിച്ചുവിളിക്കാൻ ബന്ധുക്കളും കേന്ദ്ര സർക്കാരും ബിജെപിയും തയ്യാറാകണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.

ഒരു സാധാരണ മനുഷ്യന്റെ നിലവാരത്തിലാണോ സംസാരിക്കുന്നത് എന്നും ഇ പി ജയരാജൻ ചോദിച്ചു. മുതിർന്നവർ ഇങ്ങനെ നിലവാരമില്ലാത്ത രീതിയിൽ പോകരുത്. ഒരു സംസ്ഥാനത്തിന്റെ ഗവർണർ പദവിയെപ്പറ്റി വല്ല നിശ്ചയവുമുണ്ടോ. ഈ ഗവർണർ പെരുമാറും പോലെ രാഷ്ട്രപതി പെരുമാറിയാൽ പ്രധാനമന്ത്രിയുടെ നില എന്താവുമെന്നും എൽഡിഎഫ് കൺവീനർ ചോദിച്ചു.

Previous article‘ജനങ്ങൾക്ക് പറയാനുള്ളത്’
Next article‘ നേർക്കുനേർ ‘