കോൺഗ്രസിനെ അച്ചടക്കമുള്ള പാർട്ടിയാക്കി മാറ്റും, തർക്കങ്ങൾ പാർട്ടിയെ തളർത്തുന്നു: കെ സുധാകരൻ

കാസർകോട്: കോൺഗ്രസിനെ അച്ചടക്കമുള്ള പാർട്ടിയാക്കി മാറ്റുമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. പാർട്ടിക്കുള്ളിലെ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കോൺഗ്രസിനെ തളർത്തുന്നു. സംഘടനാപരമായ മുന്നൊരുക്കം ആവശ്യമാണെന്നും ബൂത്ത് കമ്മറ്റി രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കാസർഗോഡ് നടന്ന കോൺഗ്രസ് നേതൃതല കൺവെൻഷനിലാണ് ഇരുവരുടെയും പ്രതികരണം.കാസർകോട്ടെ കോൺഗ്രസിൽ നേതാക്കളുടെ എതിർപ്പുകളും തർക്കങ്ങളും നിലനിൽക്കുന്നതിനിടയാണ് നേതൃതല കൺവെൻഷൻ സംഘടിപ്പിച്ചത്. ബിജെപിക്കും സിപിഐഎമ്മിനും എതിരെ ആഞ്ഞടിച്ചായിരുന്നു കെ സുധാകരന്റെ പ്രസംഗം. തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കോൺഗ്രസിനെ തളർത്തുന്നുവെന്നും തിരുത്താനുള്ളവർ തിരുത്തണമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് പരാമർശിച്ച പ്രതിപക്ഷ നേതാവ് വേദിയിലിരുന്ന ജില്ലാ കമ്മിറ്റി നേതാക്കളെ വിമർശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് വേണ്ടി പടന്നക്കാട് ബേക്കൽ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കോൺഗ്രസ് നേതൃതല കൺവെൻഷനിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.

Previous articleസുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു; ഇനി വിവാദം അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍
Next articleകളമശേരിയിലേത് അസൂത്രിതമായ ഭീകരാക്രമണം, കുറ്റവാളിയെ രക്ഷപെടാൻ അനുവദിക്കില്ല’; ഇ പി ജയരാജൻ