പണത്തെ പടച്ചവനായി കാണുന്ന വിഷജന്തുക്കളെ തിരിച്ചറിയാത്തത് നാടിന്റെ ശാപം -കെ.ടി. ജലീൽ

മലപ്പുറം: സ്ത്രീധനപീഡനത്തെ തുടർന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പി.ജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശി ഡോ. ഷഹന ജീവനൊടുക്കിയതിനെക്കുറിച്ച് പ്രതികരണവുമായി ഡോ. കെ.ടി ജലീൽ എം.എൽ.എ. ഡോ. ഷഹന മരിച്ചതല്ലെന്നും അവളെ കപടമായി സ്നേഹം നടിച്ച ആ അധമൻ കൊന്നതാണെന്നും ജലീൽ അഭിപ്രായപ്പെട്ടു. ‘ഡോ: റുവൈസ് മെഡിക്കൽ പി.ജി അസോസിയേഷന്റെ പ്രസിഡന്റായത് എങ്ങിനെയെന്നതാണ് എന്നെ അൽഭുതപ്പെടുത്തുന്നത്. പണത്തെ പടച്ചവനായി കാണുന്ന ഇത്തരം വിഷജന്തുക്കളെ തിരിച്ചറിയാനാകാത്തതാണ് നമ്മുടെ നാടിന്റെയും സമൂഹത്തിന്റെയും ശാപം’ -ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു

Previous articleമൂന്നിടങ്ങളിൽ ബിജെപി കുതിപ്പ്,’വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം’;കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം
Next articleപൊതുജനാഭിപ്രായം