സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം പാർട്ടി വിട്ടു; കോൺഗ്രസ് അംഗത്വം സ്വീകരിച്ചു

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഡിസിസി ഓഫീസിലെത്തി അബ്ദുൾ ഷുക്കൂർ പാർട്ടി അംഗത്വം സ്വീകരിച്ചു. സംഘടനാ പ്രവർത്തനത്തിന് ഏറ്റവും അനുയോജ്യം കോൺഗ്രസ് പാർട്ടി ആയതിനാലാണ് കോൺഗ്രസിൽ ചേർന്നതെന്ന് അബ്ദുൾ ഷുക്കൂർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി കൂടിയായിരുന്നു അബ്ദുൾ ഷുക്കൂർ. ഡിസിസി ഓഫീസിലെത്തിയ അബ്ദുൾ ഷുക്കൂറിനെ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിലിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. കോൺഗ്രസ് അംഗത്വം അബ്ദുൾ ഷുക്കൂർ സ്വീകരിച്ചു.

സംഘടനാ പ്രവർത്തനം നടത്താൻ ഏറ്റവും അനുയോജ്യം കോൺഗ്രസാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നും അബ്ദുൾ ഷുക്കൂർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ നേതൃത്വവുമായി ആശയ ഭിന്നതയിലായിരുന്നു അബ്ദുൾ ഷുക്കൂർ. യുഡിഎഫിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള തീരുമാനത്തിലാണ് അബ്ദുൾ ഷുക്കൂർ.

Previous articleഒറ്റ സീറ്റ്, മത്സരിക്കാൻ അര ഡസൻ നേതാക്കൾ; ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം ധർമ്മസങ്കടത്തിൽ
Next articleചിഹ്നം ഈനാംപേച്ചിയോ മരപ്പട്ടിയോ ആകാതിരിക്കാനാണ് എല്‍ഡിഎഫ് മത്സരം; രമേശ് ചെന്നിത്തല