ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂല്ല; ഫായിസിനു സമ്മാനവുമായി വീട്ടിലെത്തി മിൽമ

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ കൊണ്ടോട്ടിയിലെ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി മുഹമ്മദ് ഫായിസിന്റെ വാക്കുകള്‍ പരസ്യവാചകമായി ഏറ്റെടുത്തതിന് പ്രതിഫലം നൽകി മില്‍മ. സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നതോടെയാണ് ഫായിസിനെ കോപ്പി റൈറ്ററായി പരിഗണിച്ച് പ്രതിഫലം നല്‍കാനുള്ള തീരുമാനമെടുത്തത്. ടി.വിയും, 14000 രൂപ ക്യാഷും, മിൽമയുടെ ഉൽപന്നങ്ങളാണ് അധികൃതർ വീട്ടിലേക്ക് എത്തി നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തന്റെ ഉപ്പയുടെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിലേക്കും പണം നൽകും എന്നാണ് മുഹമ്മദ് ഫായിസ് പറഞ്ഞത്.

Social Share Buttons and Icons powered by Ultimatelysocial