നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരപരുക്ക്. പള്ളാത്തുരുത്തി സനാതനപുരം മുപ്പതിൽച്ചിറ വീട്ടിൽ സനൽകുമാറിന്റെ മകൻ ഉണ്ണി (21) ആണ് മരിച്ചത്. സഹോദരൻ വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 11.40-ഓടെ ആലപ്പുഴ ചങ്ങനാശ്ശേരി മുക്കിനുസമീപമാണ് അപകടം. ദേശീയപാതയിൽനിന്ന് എ.സി.റോഡിലേക്ക് തിരിഞ്ഞുവരുമ്പോൾ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ബൈക്കിടിക്കുകയായിരുന്നു. ഹൈവേ പട്രോളിങ് പൊലീസെത്തി ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉണ്ണി മരിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ വിഷ്ണുവിന്റെ നില ഗുരുതരമാണ്.

Social Share Buttons and Icons powered by Ultimatelysocial