സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. രോഗ മുക്തി- 679 , സമ്പർക്കം മൂലം 868പേർ രോഗികളായി. വിദേശത്തുനിന്നുള്ളവർ-120 , മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ- 96 , ഉറവിടം അറിയാത്തവർ-55 , 4 മരണവും സംഭവിച്ചു.പോസീറ്റീവ് ആയവർ ജില്ലകൾ തിരിച്ച്;
തിരുവനന്തപുരം – 227 , കൊല്ലം- 95 , ആലപ്പുഴ- 84, മലപ്പുറം- 112, എറണാകുളം- 70 , ത്യശ്ശൂർ- 109 , പത്തനംതിട്ട-63 , കാസർകോട്- 38 കണ്ണൂർ- 43 , പാലക്കാട്-86 , വയനാട് – 53, കോട്ടയം- 118 , ഇടുക്കി-7 , കോഴിക്കോട് – 6733 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തിൽ ഏറ്റവും അധികം പോസ്റ്റീവായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്.
നാല് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കർ (72), കാസർകോട് സ്വദേശി അബ്ദുറഹിമാൻ(70), ആലപ്പുഴ സ്വദേശി സൈനുദ്ദീൻ(65), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36 കഴിഞ്ഞ 24 മണിക്കൂറിനകം 19140 സാമ്പിളുകൾ പരിശോധിച്ചു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10091 ആണ്. 1167 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20896 ആണ്. ആകെ 362210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 150716 പേരാണ് നിരീക്ഷണത്തിലുള്ളത്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 116418 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 113073 സാമ്പിളുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്ത് നിലവിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 486 ആണ്.

Social Share Buttons and Icons powered by Ultimatelysocial