കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് പോയി, യുവതിയും കാമുകനും ഹണിമൂണിനിടെ പോലീസ് പിടിയിൽ

തൃശൂര്‍: കോവിഡ്-19 ലോക്ക്ഡൗണും ഒക്കെ ഭീതിപ്പെടുത്തുന്നുണ്ടെങ്കിലും ഒളിച്ചോട്ടങ്ങള്‍ക്ക് യാതൊരു കുറവുമില്ല. വിവാഹിതര്‍ ആയവരെന്നോ അല്ലാത്തവര്‍ എന്നോ വ്യത്യാസമില്ലാതെ പലരും കമിതാക്കള്‍ക്ക് ഒപ്പം നാടു വിടുന്നതിന്റെ പല വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിലായിരിക്കുകയാണ്. തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനുമാണ് പോലീസ് പിടിയിലായത്. ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37), കാമുകന്‍ പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34) എന്നിവരെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. താന്‍ പെട്ടു തന്നെ റിമാന്‍ഡ് ചെയ്യും എന്ന് മനസിലാക്കിയതോടെ യുവതി ഭര്‍ത്താവിന്റെ ഒപ്പം പോകാന്‍ ശ്രമം നടത്തി.പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതി കരച്ചിലും പിഴിച്ചിലും. ഒടുവിൽ ജയിലിൽ വിടരുത് എന്നും പറഞ്ഞ് ഭർത്താവിനേ ചേർത്ത് പിടിച്ചു. കാമുകനെ അവസരത്തിനൊത്ത് തള്ളി പറഞ്ഞു. എന്നെ ഭർത്താവിനൊപ്പം വിടണം എന്നും ജയിലിൽ വിടരുതെന്നും കൈകൂപ്പി മല്ലിക അപേക്ഷിച്ചു എങ്കിലും കുറച്ച് നാൾ ജയിലിൽ കിടന്നിട്ട് വാ എന്ന് കോടതിയും വിധിച്ചു. ഭര്‍ത്താവിന്റെ കൂടെ പോകാന്‍ യുവതി താത്പര്യം അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയും പ്രേരണ നല്‍കിയതിന് കാമുകനുമെതിരേ ജുവെനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. എസ്.ഐ മാരായ ബാബു, ജോയ്, സന്തോഷ്, എസ്.സി.പി.ഒ. ഓമന, സി.പി.ഒമാരായ വൈശാഖ്, സന്ദീപ്, മധു, സുമം തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Social Share Buttons and Icons powered by Ultimatelysocial