വടകരയില്‍ കൊറോണ രൂപത്തോട് സാദൃശ്യമുള്ള ചെറുജീവിയെ കണ്ടെത്തി; കൗതുകത്തോടെ നാട്ടുകാർ

കോഴിക്കോട്: കൊറോണ വൈറസിന്റെ രൂപത്തോട് സാദൃശ്യമുള്ള ചെറുജീവിയെ കണ്ടെത്തി. കോഴിക്കോട് വടകരയില്‍ തീരപ്രദേശമായ ആവിക്കല്‍ പാലത്തിന് സമീപം തെക്കേപുരയില്‍ ഗോപാലന്‍ എന്നയാളുടെ വീട്ടുവളപ്പിലെ മാവിലയിലാണ് കൊറോണയോട് സാദൃശ്യമുള്ള ജീവിയെ കണ്ടെത്തിയത്. കുടുകു മണിയുടെ അത്രപോലും വലുപ്പമില്ലാത്ത ജീവി യാദൃശ്ചികമായാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഗോപാലന്റെ മകന്‍ രഞ്ജിത്താണ് ആദ്യം ജീവിയെ കാണുന്നത്. അനങ്ങാതെ ഇലയില്‍ പറ്റി കിടന്ന ജീവിയെ കണ്ടു കൗതുകം തോന്നിയ രഞ്ജിത്ത് ഇതിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. വൃത്താകൃതിയിലുള്ള ജീവിയ്ക്ക് ചുറ്റും കൊറോണയുടേത് പോലെ കൂര്‍ത്ത നാരുകളുണ്ട്. ജീവിയെ പറ്റി കേട്ടറിഞ്ഞതോടെ നിരവധി പേരാണ് ഇതിനായി കാണാനായി ഇവിടേക്കെത്തി കൊണ്ടിരിക്കുന്നത്.

Social Share Buttons and Icons powered by Ultimatelysocial