അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ച നായ മരണപ്പെട്ടു

അമേരിക്കയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ മരണപ്പെട്ടു. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഏഴ് വയസ് പ്രായമുള്ള ബഡ്ഡിയാണ് കഴിഞ്ഞ ദിവസം ചത്തത്. ബഡ്ഡിയുടെ ഉടമ റോബേർട്ട് മവോനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച മനുഷ്യർക്ക് സമാനമായ ലക്ഷണങ്ങൾ ബഡ്ഡി പ്രകടിപ്പിച്ചിരുന്നു. ഏപ്രിൽ മാസമാണ് കൊവിഡ് ബാധയുണ്ടായതായി സംശയിക്കുന്നത്. ശ്വാസ തടസം ഉൾപ്പെടെ പ്രകടിപ്പിച്ചിരുന്നെങ്കിലും ഉടമ കാര്യമാക്കിയില്ല. തുടർന്ന് ജൂലൈ 11 ന് ബഡ്ഡി രക്തം ഛർദിച്ചു. മൂത്രത്തിലും രക്തത്തിന്റെ അംശം കണ്ടെത്തി. എന്നാൽ കോവിഡ്-19 ആണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ബഡ്ഡിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാൽ ഭയം കാരണം മൃഗഡോക്ടർമാർ പരിശോധിക്കാൻ തയ്യാറായില്ലെന്നും റോബേർട്ട് മവോനി പറഞ്ഞു. അവസാനം ഒരു ക്ലിനിക്കിൽ ബഡ്ഡിയുടെ സ്രവം പരിശോധിക്കുകയും കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.

Social Share Buttons and Icons powered by Ultimatelysocial