അരക്ക് താഴെ തളര്‍ന്ന യുവാവിന് കോവിഡ്; രോഗിയെ ആശുപത്രിയിലെത്തിച്ച് രണ്ട് രോഗബാധിതര്‍

പാലക്കാട്‌: എഴുന്നേറ്റ് നടക്കാൻ കഴിയാത്ത യുവാവിന് കോവിഡ് ബാധിച്ചപ്പോൾ രോഗം ബാധിച്ച മറ്റ് രണ്ട് പേർ താങ്ങി എടുത്താണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് രോഗികളോട് ഉള്ള സമൂഹത്തിന്‍റെ ക്രൂരതകളുടെ നിരവധി വാർത്തകൾ നമ്മൾ കണ്ട് കഴിഞ്ഞു. പാലക്കാട് പട്ടാമ്പി കൊപ്പത്ത് നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് ഉള്ളത്. എഴുന്നേറ്റ് നടക്കാൻ കഴിയാത്ത യുവാവിന് കോവിഡ് ബാധിച്ചപ്പോൾ രോഗം ബാധിച്ച മറ്റ് രണ്ട് പേർ താങ്ങി എടുത്താണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ക്വാറന്‍റൈനില്‍ ഇരിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ഒറ്റപ്പെടുത്തുക, കോവിഡ് ബാധിച്ച് മരിച്ചാൽ മൃതദേഹം പോലും സംസ്ക്കരിക്കാൻ അനുവദിക്കാതിരിക്കൽ തുടങ്ങി നിരവധി ക്രൂരതകൾക്ക് മലയാളി സാക്ഷ്യം വഹിച്ചു.പട്ടാമ്പി മത്സ്യ മാർക്കറ്റിലെ സമ്പർക്കത്തിലൂടെ കൊപ്പത്തെ ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് ബാധിച്ചു. അരക്കു താഴെ തളർന്ന യുവാവിന് ആന്‍റിജന്‍ ടെസ്റ്റിന് പോകാൻ കഴിഞ്ഞില്ല. ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവ്. ഇദ്ദേഹത്തെ ആര് ആശുപത്രിയിലേക്ക് മാറ്റുമെന്നതായി അടുത്ത പ്രതിസന്ധി.പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ ഉണ്ടെങ്കിലും ശരീരത്തോട് ചേർത്ത് താങ്ങി എടുത്ത് കൊണ്ടു പോകുന്നത് സുരക്ഷിതമല്ല. അപ്പോഴാണ് ഈ യുവാവിനെ താങ്ങി എടുത്ത് ആശുപത്രിയിലേക്ക് മാറ്റാൻ ആന്‍റിജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ച രണ്ട് പേർ തയ്യാറായത്. മൂന്നു പേരെയും ഒരുമിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുമ്പോഴും മനസിന്‍റെ ആർദ്രത കൈവിടാത്ത കുറച്ച് മനുഷ്യരെങ്കിലും ബാക്കി ഉണ്ടെന്നാണ് ഈ കാഴ്ചകൾ തെളിയിക്കുന്നത്

Social Share Buttons and Icons powered by Ultimatelysocial