ഉപ്പ് തിന്നവർ വെള്ളം കുടിക്കണം; എന്നിരുന്നാലും..!!

ലോകം കോവിഡ് മഹാമാരിയുടെ വലയിലാണ്, സംസ്ഥാനത്ത്‌ കോവിഡ് സ്ഥികരിച്ച് ആറു മാസം പിന്നിടുമ്പോൾ കേരളത്തിന്റെ തനതായ ആരോഗ്യ പ്രാബല്യവും, വിദ്യാഭ്യാസത്തിലുള്ള വളർച്ചയും മുതൽകൂട്ടായി നിന്നപ്പോൾ സംസ്ഥാന സർക്കാരിന് കീഴിൽ നാം ഇതിനെ പിടിച്ചു കെട്ടുന്നു. വലിയ വിഭത്തിലേക്ക് സംസ്ഥാനം ചെന്നെത്താൻ സാധ്യത ഉണ്ടായിട്ടും നാം അതീവ ജാഗ്രതയോടെ ഇതിനെ നേരിട്ടുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥിരീകരിച്ച ആദ്യ കാലയളവിനെപ്പോലുള്ള സന്നദ്ധ സംഘടനകളുടെയും, രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തിൽ മാസ്ക്ക് നൽകലും, സാനിറ്റയ്‌സർ നൽകലും , ബോധവൽക്കരണവും എല്ലാം താരതമ്യേന കുറഞ്ഞു വരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ഫോട്ടോയും വിവരങ്ങളും ദിനംപ്രതി പത്രങ്ങളിലും വാർത്താമാധ്യമങ്ങളിൽ ചുരുങ്ങിയ കോളങ്ങലിലേക്കും എടുത്തു മാറ്റിയിരിക്കുന്നു. പിന്നെ എന്താണ് ഇവർക്ക് ചർച്ച ചെയ്യാനുള്ളത്….
രാഷ്ട്രീയം…,
തന്റെ തൊണ്ടകുഴിയിൽ നിന്നും ശ്വാസം നിലക്കുന്നത് വരെ രാഷ്ട്രീയം പറയും എന്ന് പറയുന്ന നേതാക്കളിൽ നിന്ന് തുടങ്ങി, കൂട്ടായി സമരം ചെയ്യാനും, സ്വകാര്യമായി അഴിമതി നടത്താനുള്ള കാലയളവാക്കി ഈ സമയം വിനിയോഗിക്കുന്നു. ആരോഗ്യ പ്രവർത്തകരും, പോലീസും തുടങ്ങി, മാലാഖമാരെന്ന് വിശേഷണം നൽകുന്ന നഴ്സുമാർ എല്ലാം തങ്ങളുടെ സന്തോഷം മറന്നു രോഗികൾക്ക് ആശ്വാസം ആകുമ്പോൾ ഒരു മുൻകരുതലും ഇല്ലാതെ സമരം ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തകരുടെ സംവാദ കേന്ദ്രം ആയി ചാനലുകൾ മാറി. മറുപടികളും ചോദ്യങ്ങളും കേട്ടാൽ ന്യായീകരിക്കാൻ വേണ്ടി പറഞ്ഞയച്ച കൂലി തൊഴിലാളികളെ പോലെ തോന്നിക്കും.
മുഖ്യമന്ത്രിക്ക് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്ന കാലമായി കോവിഡ് കാലയളവ് മാറി. അത് സ്‌പ്രിംഗ്ളറായാലും, Bev Q, ആയാലും, PWC ആയാലും, പമ്പ മണൽ വാരലായാലും ഇപ്പോൾ ഉള്ള സ്വർണ്ണക്കള്ളക്കടത്ത് ആയാലും അദ്ദേഹത്തിന് പങ്കുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. പ്രതിപക്ഷ നേതാവ് തന്നെയാണ് അദ്ദേഹത്തിനെതിരെയുള്ള പോരാളി. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും, ബി.ജെ.പിയും കോവിഡ് പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും സമരങ്ങൾ സംഘടിപ്പിച്ചു. പിന്നെ അവർ അതിനെ വിലക്കി. ഇപ്പോൾ ഓൺലൈനായി അവിശ്വാസ പ്രമേയം കൊണ്ടുവന്നു, രണ്ട് ലക്ഷം പേർ അതിൽ പങ്കാളിയായി. സ്വർണ്ണക്കടത്ത് കേസ് വിചാരണ നടന്നുകൊണ്ടിരിക്കുന്നു. പ്രതികളുടെ അമ്മയുടെ വീടിന്റെയും, ബന്ധുക്കളുടെയും സമീപത്തുള്ള രാഷ്ട്രീയ നേതാക്കളെ പഴിചാരി സൈബർ പോരാളികൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മല്ലടിക്കുന്നു. ഇപ്പോൾ സ്വർണ്ണക്കടത്ത്‌ കേസ് കേന്ദ്ര അന്വേഷണ സംഘത്തിന് കീഴിൽ മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കണം; എന്നിരുന്നാലും ഈ കോവിഡ് കാലത്ത് ജാഗ്രതയും, കരുതലും നൽകിയാൽ അവനവന് നന്ന്…!!

Social Share Buttons and Icons powered by Ultimatelysocial