സദാസമവും മൊബൈലില്‍; വഴക്കു പറഞ്ഞ അമ്മയെ മകന്‍ കുത്തിക്കൊന്നു

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വഴക്ക് പറഞ്ഞ അമ്മയെ മകന്‍ കൊലപ്പെടുത്തി. കര്‍ണാടക മാണ്ഡ്യ സ്വദേശി ശ്രീലക്ഷ്മി (45)യാണ് മകന്റെ കൊലക്കത്തിക്കിരയായത്. സംഭവത്തില്‍ മകന്‍ മനുശര്‍മ (21)യെ പോലീസ് അറസ്റ്റ് ചെയ്തു. മനു സദാസമയവും മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കുന്നതിനെ അമ്മ പലതവണ വഴക്ക് പറഞ്ഞിരുന്നു. മൊബൈല്‍ ഉപയോഗം കാരണം മകന്‍ പഠിത്തത്തില്‍ പിറകോട്ട് പോയെന്നും പരാതി ഉന്നയിച്ചിരുന്നു. പതിവ് പോലെ മൊബൈല്‍ ഉപയോഗത്തെചൊല്ലി ഇരുവരും വഴക്കിട്ടു. ഇതിനിടെയാണ് പ്രകോപിതനായ മകന്‍ അമ്മയെ ആക്രമിച്ചത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ആദ്യം പരിക്കേല്‍പ്പിച്ചത്. പിന്നാലെ കത്തി കൊണ്ട് കഴുത്തില്‍ കുത്തി. ശ്രീലക്ഷ്മി തല്‍ക്ഷണം മരിച്ചു. എന്നാല്‍ സംഭവമറിഞ്ഞെത്തിയ ബന്ധുക്കള്‍ വിവരം പോലീസില്‍ അറിയിച്ചില്ല. കൊലപാതകം മറച്ചുവെച്ച ബന്ധുക്കള്‍ ശ്രീലക്ഷ്മി ജീവനൊടുക്കിയെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ചോദ്യംചെയ്തതോടെ മകന്‍ കുറ്റംസമ്മതിച്ചു.

Social Share Buttons and Icons powered by Ultimatelysocial