മകന്റെ സ്കൂൾ കിറ്റും വാങ്ങിച്ചിട്ട് കെട്ട്യോള് ഉണ്ടാക്കിയ ചോറ് വയറു നിറച്ച് കഴിച്ച് മൊബൈൽ എടുത്ത് FB യിൽ അവൻ നീട്ടി എഴുതി…

✒️ സാജൻ കുളങ്ങര തോമസ്

അമ്മക്ക് പ്രതിമാസം കിട്ടുന്ന ക്ഷേമ പെൻഷൻ എടുത്ത് മാർക്കറ്റിൽ നിന്ന് മീനും വാങ്ങി റേഷൻ കടയിൽ നിന്ന് സൗജന്യ റേഷനും വാങ്ങി റേഷൻ കടക്കാരനോട് ഇനി സൗജന്യ ഓണ കിറ്റ് എന്നാ കിട്ടാന്നു ചോദിച്ചപ്പം നാലിസം കൊണ്ടു കിട്ടും എന്ന മറുപടിയും ലഭിച്ച് പോരുന്ന വഴിയിൽ സ്കൂളിൽ കയറി മകന്റെ സ്കൂൾ കിറ്റും വാങ്ങി വീട്ടിലെത്തി കെട്ട്യോള് ചോറും കറിയും ഉണ്ടാക്കിയത് വയറു നിറച്ച് കഴിച്ച് സിറ്റൗട്ടിൽ ഇരുന്ന് മൊബൈൽ എടുത്ത് FB യിൽ അവൻ നീട്ടി എഴുതി…
ജനവിരുദ്ധ പിണറായി സർക്കാർ രാജിവെക്കുക

•മുഖ്യമന്ത്രിയുടെ ഫേസ്ബുക്പോസ്റ്റിൽ സാജൻ കുളങ്ങര തോമസ് പ്രകടിപ്പിച്ച തന്റെ അഭിപ്രായം

സാജൻ കുളങ്ങര തോമസ്
Social Share Buttons and Icons powered by Ultimatelysocial