ശ്വാസകോശ ക്യാന്‍സര്‍ വരാനുള്ള സാധ്യത ഇല്ലാതാക്കാം; ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കൂ

ഭക്ഷ്യനാരുകളും യോഗർട്ടും ധാരാളം അടങ്ങിയ ഭക്ഷണം ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ
ശ്വാസകോശാര്‍ബുദം സുഖപ്പെടുത്താൻ ഒരു ഭക്ഷണത്തിനും ആവില്ല. എങ്കിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ഭക്ഷണം രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കും.
പ്രോസസ്ഡ് ഫുഡും റെഡ്മീറ്റും എല്ലാം ലങ് ക്യാൻസർ സാധ്യത കൂട്ടുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ സാധ്യത തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം..

 1. ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശാര്‍ബുദ സാധ്യത തടയാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ചില ആന്റിഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്. ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
  2.ശ്വാസകോശ ക്യാന്‍സര്‍ സാധ്യത തടയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് തക്കാളി. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ‘ലൈക്കോപീൻ’ ആണ് ഇതിന് സഹായിക്കുന്നത്. തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു.
  3.കാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാരറ്റിലടങ്ങിയ വിറ്റാമിന്‍ സി, ബീറ്റാകരോട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ എന്നിവ ശ്വാസകോശാര്‍ബുദ സാധ്യതയെ കുറയ്ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
  4.ഭക്ഷണത്തില്‍ മഞ്ഞള്‍ ധാരാളമായി ഉള്‍പ്പെടുത്താം. മഞ്ഞളിലടങ്ങിയ കുർക്കുമിൻ ശ്വാസകോശ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കും. ഇതിലെ ആന്‍റിഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
  5.ഉള്ളിയും വെളുത്തുള്ളിയും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയിലെ ചില ഘടകങ്ങള്‍ ശ്വാസകോശാര്‍ബുദത്തെ തടയുമെന്നും പല പഠനങ്ങളും പറയുന്നു.
  6.ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗോതമ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
  7.ഇഞ്ചിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇവയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
  8.നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീൻടീയിലടങ്ങിയ സംയുക്തങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
  9.ധാരാളം ആരോഗ്യഗുണങ്ങളുള്ളതാണ് ബ്ലൂബെറി. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഇവ കഴിക്കുന്നത് നല്ലതാണ്. ഒപ്പം ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾ തടയുകയും ചെയ്യുന്നു.
Social Share Buttons and Icons powered by Ultimatelysocial