കേരളത്തിൽ ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്തവർ 40 പേരുണ്ട്. വിദേശത്ത് നിന്നെത്തിയ 55 പേർക്കും ഇതര സംസ്ഥാനങ്ങളിലെത്തിയ 85 പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.രണ്ട് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ 68 വയസ്സുള്ള ക്ലീറ്റസ്, ആലപ്പുഴ നൂറനാട് സ്വദേശി 52 വയസ്സുള്ള ശശിധരൻ എന്നിവരാണ് മരിച്ചത്. ഇവരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, തൃശ്ശൂർ 85, മലപ്പുറം 85, കാസർകോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂർ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26. ഇന്ന് 815 പേരാണ് രോഗമുക്തി നേടിയത്. ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂർ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണൂർ 25, കാസർകോട് 50.

Social Share Buttons and Icons powered by Ultimatelysocial