റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ ഡി.വൈ.എഫ്‌.ഐ സമാഹരിച്ചത് 11 കോടിയോളം രൂപ

കൊച്ചി: റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 ഓളം രൂപകോടി. 10,95,86,537 രൂപയാണ് ഡിവൈഎഫ്‌ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പാഴ്സ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഈ തുക സമാഹരിച്ചത്. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി. ജലാശയങ്ങളില്‍ നിന്നും നീക്കിയത് ആറര ടണ്‍ പ്ലാസ്റ്റിക്കാണ്. 1519 ടണ്‍ ഇരുമ്പ് മാലിന്യം ശേഖരിച്ച് വില്‍പന നടത്തി.

Social Share Buttons and Icons powered by Ultimatelysocial