സി.പി.എം പൊളിറ്റിക്‌ബ്യുറോ അംഗം എം.എ ബേബിക്കും ഭാര്യക്കും കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുടെ ഭാര്യ ബെറ്റിക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം.എ ബേബി. ഇന്നത്തെ കണക്കും അനുസരിച്ചു സംസ്ഥാനത്ത് കോവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 94 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Social Share Buttons and Icons powered by Ultimatelysocial