സംസ്ഥാനത്ത് ഇന്ന് 1251 പേ‍ര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1251 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 814 പേർ രോഗമുക്തി നേടി. 1,061 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 73 പോരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് എത്തിയത് 77 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 94 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ 18 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു.കോവിഡ് സ്ഥിരീകരിച്ച അഞ്ചു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂർ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരൻ(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കൽ സുധീർ(63) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.അഞ്ച് ജില്ലകളിൽ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറിൽ അധികമാണ്. തിരുവനന്തപുരം-289, കാസർകോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123. ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്; 150 പേർ. കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Social Share Buttons and Icons powered by Ultimatelysocial