വിമാനദുരന്തം: 40 പേർക്ക് കോവിഡെന്ന വാർത്ത വ്യാജമെന്ന് ജില്ലാ കലക്ടർ

കൊണ്ടോട്ടി: കരിപ്പൂർ വിമാന ദുരന്തത്തിലെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജമെന്ന് ജില്ലാ കലക്ടർ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കോവിഡ് പരിശോധനകൾ നടക്കുന്നതെ ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചു. രക്ഷാ പ്രവർത്തനം നടത്തുന്ന സമയത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കൽ അപ്രയോഗികമാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെയെല്ലാം പരിശോധനക്ക് വിധേയമാക്കുമെന്നും അറിയിച്ചു. വിമാന ദുരന്തത്തിലെ 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജമാണെന്ന് മന്ത്രി എ.സി മൊയ്‌ദീനും അറിയിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Social Share Buttons and Icons powered by Ultimatelysocial