സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1420 പേര്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 1715 പേര്‍ ഇന്ന് രോഗമുക്തരായി. കൊവിഡ് മൂലമുള്ള നാല് മരണവും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍, കോഴിക്കോട് വെള്ളികുളങ്ങര സ്വദേശി സുലേഖ, കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി ചെല്ലപ്പന്‍, ആലപ്പുഴ പാണാവള്ളി സ്വദേശി പുരുഷോത്തമന്‍ എന്നിവാണ് ഇന്ന് മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 1216 പേര്‍ക്കാണ്. ഇതില്‍ 92 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് വന്ന 60 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്ന് വന്ന 108 പേര്‍ക്കും രോഗം ബാധിച്ചു. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 27714 പേര്‍ക്ക് കൊവിഡ് പരിശോധനകള്‍ നടത്തി. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് 485 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇന്ന് 777 പേരുടെ ഫലം തിരുവനന്തപുരത്ത് നെഗറ്റീവായിട്ടുണ്ട്.

Social Share Buttons and Icons powered by Ultimatelysocial