ചാമ്പ്യൻസ്​ ലീഗ്​: ക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾ

കൊവിഡ്​-19 കാരണം ലോകകപ്പ്​ മാതൃകയിൽ ചാമ്പ്യൻസ്​ ലീഗ്​ മത്സരങ്ങൾ മാറുമ്പോൾ പോർചുഗലിലെ ലിസ്​ബണിൽ ക്വാർട്ടർ ഫൈനലിൽ അരങ്ങേറാൻ പോകുന്നത്​ വമ്പൻ പോരാട്ടങ്ങൾ.
13 തുടങ്ങുന്ന ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ അറ്റ്​ലാൻറ ഫ്രഞ്ച്​ ചാമ്പ്യന്മാരായ പി.എസ്​.ജിയെ നേരിടും. 14ന്​ തൊട്ടടുത്ത മത്സരത്തിൽ സ്​പാനിഷ്​ വമ്പന്മാരായ അത്​ലറ്റികോ മഡ്രിഡ്​ ലീപ്​സിഷുമായി ഏറ്റുമുട്ടും. 15നാണ്​ ബാഴ്​സലോണയും ബയേൺ മ്യൂണികും തമ്മിലുള്ള ക്ലാസിക്​ പോരാട്ടം. 16ന്​ അവസാന ക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്​റ്റർ സിറ്റി, ലിയോണിനെയും നേരിടും. മത്സരങ്ങളിൽ തോൽക്കുന്നവർക്ക്​ നേരെ നാട്ടിലേക്ക്​ മടങ്ങാം. 18,19 ദിവസങ്ങളിൽ സെമിഫൈനൽ നടക്കും. 13നാണ്​ ഫൈനൽ. ​നേരത്തെ, തുർക്കിയിലെ ഇസ്​തംമ്പൂളിലായിരുന്നു യൂറോപ്പ്യൻ കൊട്ടിക്കലാശം നട​ക്കേണ്ടിയിരുന്നത്​. കോവിഡ്​ കാരണമാണ്​ലിസ്​ബണിലേക്ക്​ മാറ്റിയത്​. പകരം 2021 ചാമ്പ്യൻസ്​ ലീഗ്​ ഫൈനൽ ഇസ്​തംമ്പൂളിൽ നടക്കും. 

Social Share Buttons and Icons powered by Ultimatelysocial