വളരെ സിംപിളായി ബ്രഡ് ഓംലെറ്റ് ഉണ്ടാക്കാം

-വേണ്ട ചേരുവകൾ

ബ്രഡ് 5 എണ്ണം
മുട്ട 3 എണ്ണം
സവാള 2 എണ്ണം
കാരറ്റ് 2എണ്ണം
പച്ചമുളക് 3എണ്ണം
ഇഞ്ചി 1കഷ്ണം ടേബിൾസ്പൂൺ
കുരുമുളക്പൊടി 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
പാൽ 1/2 കപ്പ്

-തയാറാക്കുന്ന വിധം

ആദ്യം സവാള, കാരറ്റ്, ഇഞ്ചി, പച്ചമുളക്, മല്ലിയില ഇവയെല്ലാം പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്, കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ബ്രഡിന്റെ അരിക് വിട്ട് പോകാതെ ഉൾഭാഗം കട്ട് ചെയ്തെടുക്കുക. ഉള്‍ഭാഗത്ത് നിന്ന് എടുത്ത ബ്രഡ് മുട്ട കൂട്ടിലേക്ക് കൈ കൊണ്ട് നന്നായി പൊടിച്ച് ചേര്‍ക്കുക. പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാനില്‍ നെയ്പുരട്ടി ചൂടാകുമ്പോള്‍, ബ്രഡിന്റെ അരിക് വച്ച് കൊടുക്കുക. ഇതിന്റെ ഉള്ളിലേക്ക് മുട്ട കൂട്ട് ഒഴിച്ച്, അടച്ചു വച്ച് തീ കുറച്ച് ഒരു ഭാഗം വെന്ത് വരുമ്പോള്‍ മറിച്ചിട്ട് വേവിച്ചെടുക്കുക. ബ്രഡ് ഓംലെറ്റ് തയ്യാറായി.

Social Share Buttons and Icons powered by Ultimatelysocial