വിരമിച്ച് മണിക്കൂറുകള്‍ക്കുള്ളിൽ ധോണിക്ക് ഷെയ്ന്‍ വോണിന്റെ വമ്പന്‍ ഓഫര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ എം.എസ് ധോണിക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന്റെ ഓഫര്‍. ദ ഹണ്‍ഡ്രഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനാണ് വോണ്‍ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ പരീക്ഷണ ടൂര്‍ണമെന്റാണിത്. 100 പന്തുകളാണ് ഒരു ഇന്നിങ്‌സിലുണ്ടാവുക. ടൂര്‍ണമെന്റില്‍ കളിക്കുന്ന ലണ്ടന്‍ സ്പിരിറ്റിന്റെ പരിശീലകനാണ് വോണ്‍. തന്റെ ടീമില്‍ കളിക്കാനാണ് വോണ്‍ ക്ഷണിച്ചത്. അടുത്ത വര്‍ഷമാണ് ടൂര്‍ണമെന്റ് നടക്കുന്നത്. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ലോക ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് ധോണിയെന്നാണ് വോണിന്റെ പക്ഷം. എല്ലായ്‌പ്പോഴും ടീമിന് വേണ്ടി മുഴുവനും സമര്‍പ്പിച്ച താരമാണ് ധോണി. അത് ദേശീയ ടീമായാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആയാലും അങ്ങനെതന്നെ.

Social Share Buttons and Icons powered by Ultimatelysocial