പി.എസ്‌.സി പരീക്ഷയിലെ പുതിയ ക്രമീകരണങ്ങൾ ഇവ..

പി.എസ്‌.സി പരീക്ഷാ രീതിയിലെ പുതിയ മാറ്റം വിശദീകരിച്ച് പി.എസ്‌.സി ചെയർമാൻ എം.കെ സക്കീർ. രണ്ട് ഘട്ടമായിട്ടായിരിക്കും പിഎസ്‌സി പരീക്ഷ ഇനി മുതൽ നടക്കുക. രണ്ടാം ഘട്ടം കഴിഞ്ഞാൽ ഇന്റർവ്യു ഉള്ള തസ്തികകൾക്ക് ഇന്റർവ്യു നടത്തിയ ശേഷം ഫൈനൽ പരീക്ഷാ റാങ്ക് ലിസ്റ്റ് പുറത്തുവിടും. അല്ലാത്തവയ്ക്ക് ഇന്റർവ്യു ഇല്ലാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഏത് തസ്തികയ്ക്ക് വേണ്ടിയാണോ പരീക്ഷ നടത്തുന്നത്. ആ തസ്തികയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ഇനി പരീക്ഷ നടത്തുക. സർക്കാരിന്റെ കൺകറൻസോടുകൂടി ഇന്നലെ ഭേദഗതി പ്രാബല്യത്തിൽ വന്നുവെന്നും എം.കെ സക്കീർ പറഞ്ഞു. ആദ്യ പരീക്ഷ ഡിസംബറിൽ ആരംഭിക്കും.
പൊതുവായി പിഎസ്‌സിയിൽ നൂറുകണക്കിന് 700 തസ്തികകളാണ് ഉള്ളത്. പ്രത്യേക യോഗ്യതയില്ലാത്ത പൊതുയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിരവധി പരീക്ഷകൾക്കാണ് ഇവർ അപേക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പത്താം ക്ലാസ് യോഗ്യതയുള്ള സ്‌ക്രീൻ ടെസ്റ്റിലേക്ക് തന്നെ ഏകദേശം 19 ലക്ഷത്തോലം ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നു. അതായത് നാൽപ്പത് ലക്ഷത്തോളം വരുന്ന അപേക്ഷകരെ പൊതുവായി കോമൺ ടെസ്റ്റിലേക്ക് കൊണ്ടുവരുമ്പോൾ 19 ലക്ഷമായി ചുരുങ്ങുന്നു. പ്ലസ് ടു യോഗ്യതയുള്ള 15 ലക്ഷത്തോളം ഉദ്യോഗാർത്ഥികളെയും ഡിഗ്രി യോഗ്യതയുള്ള ഏഴ് ലക്ഷത്തോളം ഉദ്യോഗാർത്ഥികളെയും ലഭിക്കും.
ഏത് വിഭാഗത്തിലാണ് അപേക്ഷ നടത്തുന്നത് എന്നത് അനുസരിച്ചാകും ആ പ്രിലിമിനറി പരീക്ഷയിൽ ആളുകളുടെ എണ്ണം ഉൾക്കൊള്ളിക്കുന്നത്. എല്ലാ വിഭാഗവും ക്ലബ് ചെയ്യുകയും, പിന്നീട് വ്യത്യസ്ത കാറ്റഗറിയിലായി വ്യത്യസ്ത സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുകയും സാധിക്കും. ഈ ഘട്ടങ്ങളെല്ലാം കഴിഞ്ഞ ശേഷമാകും ഫൈനൽ പരീക്ഷ. അതുകൊണ്ട് തന്നെ ചെറിയ സംഖ്യ ഉദ്യോഗാർത്ഥികൾ മാത്രം ഫൈനൽ പരീക്ഷയിൽ എത്തുന്നതിനാൽ ഫലം പ്രസിദ്ധീകരിക്കാൻ കാലതാമാസം വരില്ല എന്നും എംകെ സക്കീർ പറഞ്ഞു. സ്‌ക്രീനിംഗിലെ മാർക്ക് അന്തിമ റൗണ്ടിൽ ഉപയോഗിക്കില്ല. നീട്ടി വച്ച പരീക്ഷകളിൽ ഓൺലൈൻ പരീക്ഷകൽ സെപ്തംബർ മുതലും, ഓഫ്‌ലൈൻ പരീക്ഷകൾ സെപ്തംബർ 12 മുതലും ആരംഭിക്കുമെന്ന് എംകെ സക്കീർ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോൺ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, ക്വാറന്റീനിൽ കഴിയുന്നവർ, എന്നിവരിൽ പെർമനെന്റ് സർട്ടിഫിക്കേറ്റ് നമ്പറുള്ള ഉദ്യോഗാർത്ഥികളെ വേരിഫിക്കേഷന് വേണ്ടി പിഎസ്‌സി ഓഫിസിലേക്ക് വരുത്തിക്കേണ്ടതില്ലെന്നും ചെയർമാൻ പറഞ്ഞു.

Social Share Buttons and Icons powered by Ultimatelysocial