കാലിക്കറ്റ് എക്സ്‌പ്രസ് എന്ന പേരിൽ കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു

രാജ്യത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം വെള്ളിത്തിരയിലേക്ക്. കാലിക്കറ്റ് എക്സ്‌പ്രസ് എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘മായ’ ആണ്. മജീദ് മാറഞ്ചേരി തിരക്കഥയും സംഭാഷണവും എഴുതുന്ന സിനിമ അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും പൂര്‍ത്തിയാക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. നൂറിൽപരം പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തില്‍ അഭിനയിക്കും. 2021 ജനുവരിയിൽ ചിത്രീകരണം തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് നിർമാണം.

Social Share Buttons and Icons powered by Ultimatelysocial