കൊവിഡ് രോഗബാധ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിൽ; ലോകാരോഗ്യ സംഘടന

കൊവിഡ്-19 രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിലെന്ന് ലോകാരോഗ്യ സംഘടന. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കൊറോണ വൈറസ് ഏറ്റവും അധികം വ്യാപിക്കുന്നവെന് പുതിയ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേണ്‍ പസഫിക് മേഖല റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി ഇക്കാര്യം വ്യക്തമാക്കി. എന്നാൽ തങ്ങൾ രോഗബാധിതരാണെന്ന് പലപ്പോഴും ഇവർ മനസിലാക്കണമെന്നില്ല. പലപ്പോഴും രോഗ ലക്ഷണങ്ങള്‍ ഇവരില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു. മാത്രമല്ല ഇവരില്‍ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവര്‍ ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികില്‍സയിലുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. വൈറസിനെ നേരിടാൻ സര്‍ക്കാരുകള്‍ സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ജനങ്ങള്‍ ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും വേണം.

Social Share Buttons and Icons powered by Ultimatelysocial