രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഖേല്‍രത്ന പുരസ്‌കാരം

ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് അര്‍ഹരായി. ഗുസ്തി താരം വിനേഷ് ഫോഗാട്ട്‌, ടേബിൾ ടെന്നിസ് താരം മാണിക്ക ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു ,ഹോക്കി താരം എന്നിവരാണ് ഖേൽരത്‌ന പുരസ്കാരത്തിന് അര്‍ഹരായ മറ്റു താരങ്ങള്‍. ധ്യാൻചന്ദ് പുരസ്കാരത്തിന് മലയാളിയായ ജിൻസി ഫിലിപ്പ് അര്‍ഹയായി.
കഴിഞ്ഞ വർഷം ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ രോഹിത്തിന് കഴിഞ്ഞിരുന്നു. ലോകകപ്പ് വേദിയിലും മിന്നും പ്രകടനമാണ് രോഹിത് കാഴ്ചവച്ചത്.

Social Share Buttons and Icons powered by Ultimatelysocial