മാവേലി കമ്മ്യൂണിസ്റ്റ് നേതാവാകുമായിരുന്നു; എം.എം ലോറൻസ്

മാവേലി ജീവിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് നേതാവാകുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസ്. മാവേലി ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഉള്ള നേതാക്കന്മാരേക്കാൾ വലിയ നേതാവാകുമായിരുന്നുവെന്നും ലോറൻസ് പറഞ്ഞു. മാവേലി ജീവിച്ചിരിക്കുന്നില്ലല്ലോ എന്നും മാവേലിയുടെ ആശയങ്ങൾ ഇപ്പോഴും ഉണ്ടെന്നും ലോറൻസ് പറയുന്നു. മുൻ വർഷങ്ങളിൽ ഓണക്കാലത്ത് പാർട്ടി പരിപാടികളുമായി തിരക്കിലായിരുന്നു എം എം ലോറൻസ്. എന്നാൽ കൊവിഡ് ലോകത്തെ തന്നെ പിടിച്ചുലച്ച ഈ ഓണക്കാലത്ത് വീട്ടിൽ വിശ്രമത്തിലാണ്. ഓണക്കാലത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മാവേലിയെ കുറിച്ച് ലോറൻസ് പറഞ്ഞത്.

Social Share Buttons and Icons powered by Ultimatelysocial