ഇന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന മലയാളി ബഹ്റൈനിൽ പൊള്ളലേറ്റ് മരിച്ചു

ബഹ്‌റൈൻ: ഇന്ന് നാട്ടിലേക്ക് വരാനിരുന്ന മലയാളി ബഹ്റൈനിൽ പൊള്ളലേറ്റ് മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി ഗോപാലൻ ആണ് മരിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനിരുന്ന ഇദ്ദേഹം പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വിമാനം കയറാൻ ഒരുങ്ങിയിരിക്കവേയാണ് മരണം സംഭവിച്ചത്. ഇസാ ടൗണിന് സമീപത്തെ താമസസ്ഥലത്ത് ബുധനാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിലാണ് ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളളേറ്റത്. സംഭവമറിഞ്ഞെത്തിയ അയൽവാസികളാണ് ഇദ്ദേഹത്തെ കണ്ടെത്തുകയത്.
ഇന്ന് രാവിലെ കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തത്. ഭാര്യ: വിമല മക്കൾ: വിപിൻ, ഷീന, നന്ദന.

Social Share Buttons and Icons powered by Ultimatelysocial