നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടിയിലൂടെ കുഞ്ഞിപ്പാത്തുവിനെ അറിയാം..!
പാത്തുമ്മ സന്തോഷത്തിലാണ്. കാരണം അവൾ കണ്ട സ്വപ്നങ്ങളിലൊന്ന് പൂവണിയുകയാണ്. അവൾ കുറിച്ച് വെച്ച കുഞ്ഞെഴുത്തുകളെല്ലാം കൂടി ഒരു പുസ്തകമാക്കിയിരിക്കുന്നു. പുസ്തകത്തിൽ ഉള്ളത് അത്രയും കുഞ്ഞിപ്പാത്തു ആണ്, അവൾക്ക് പ്രിയപ്പെട്ട മനുഷ്യരും, അവൾ അനുഭവിച്ച വേദനകളും, അതുപോലെ ചെറുപ്പത്തിൽ അനുഭവിച്ച അസുഖത്തിന്റെ തീവ്രത ഒക്കെയും. അവൾക്ക് പറയാനുള്ളത് കുഞ്ഞിപ്പാത്തുവിന്റെ അതിജീവനത്തിന്റെ കഥകളുമാണ്.
“നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി” എന്നാണ് പുസ്തകത്തിന്റെ പേര്. അവളെ അടയാളപ്പെടുത്താൻ ഇതിലും നല്ല പേരില്ലന്നാണ് പറയുന്നത്. പെൻഡുലം ബുക്സ് ആണ് പബ്ലിഷ് ചെയ്യുന്നത്. പുസ്തകം സെപ്റ്റംബർ 20 ന് പുറത്തിറങ്ങും. പോസ്റ്റൽ ചാർജ് അടക്കം 100 രൂപയാണ് പുസ്തകത്തിന്റെ വില.