രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1114 പേർക്ക് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 78586 ആയി. നിലവിൽ 973175 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ ഇന്നലെ 22,084 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്ധ്രയിൽ 9901 പുതിയ കേസുകളും കർണാടകയിൽ 9140, തമിഴ്‌നാട്- 5495, ഉത്തർപ്രദേശ്- 6846 പേർക്കുമാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്നലെ മാത്രം 4321 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 37,02,595 പേർക്ക് രോഗം ഭേദമായി. 77.87% ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. ഇന്നലെ 10,71,702 സാമ്പിൾ പരിശോധന നടത്തിയതായി ഐ.സി.എം.ആർ അറിയിച്ചു.

Social Share Buttons and Icons powered by Ultimatelysocial