ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടൻ മരിച്ചു

എറണാകുളം:കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണ നടനും ‍ഡബ്ബിങ് ആർടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കൽ (44) നിര്യാതനായി. ആശുപത്രിയിൽ എത്തിക്കാനായി അഭ്യർഥിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഒ‌ട്ടേറെ ടെലിഫിലിമുകളിൽ അഭിനയിക്കുകയും സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുള്ള ആളാണ് പ്രഭീഷ്. സി.എസ്.എസ് സംസ്ഥാന സമിതി അംഗമായി പ്രവർത്തിക്കുന്നു. പിതാവ്: ചക്കാലക്കൽ സി.പി. ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാൻസി. മകൾ: ടാനിയ.

Social Share Buttons and Icons powered by Ultimatelysocial