കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷയുമായി നൈജീരിയയിലെ കാഡുന സംസ്ഥാനം
നൈജീരിയ: പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രതിയുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം കൊണ്ടുവന്ന് നൈജീരിയയിലെ
കാഡുന സംസ്ഥാനം. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനം പ്രതി വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ജനരോഷം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. 14 വയസിൽ താഴെയുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കിയാൽ വധശിക്ഷ നൽകാനുള്ള നിയമവും കൊണ്ട് വന്നു. ഇതിന് മുൻപ് ഇവിടെ, 21 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ബലാൽസംഗം. എന്നിട്ടും കുറ്റകൃത്യങ്ങൾക്ക് കുറവു വരാത്തതോടെയാണ് കടുത്ത ശിക്ഷാ നടപടികളിലേക്ക് അധികൃതർ കടന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമം ഉറപ്പ് വരുത്തുന്നു. ഇത്തരം സാഹചര്യത്തിൽ കുട്ടികളോട് ചെയ്യുന്ന അനീതി ഇല്ലാതാക്കാനും എന്ന് ഉറപ്പു വരുത്താൻ കഴിയുമെന്ന് നിയമം മുന്നോട്ട് വെക്കുന്നു.