പിന്നോട്ടെടുത്ത പിക്ക്അപ്പ് വാൻ തട്ടി വയോധിക മരിച്ചു

മലപ്പുറം: പിന്നോട്ടെടുത്ത പിക്ക് അപ് വാൻ തട്ടി വയോധിക മരിച്ചു. പാണ്ടിക്കാട് എറിയാടിലെ പരേതനായ തത്തപ്പൂള ചാമിയുടെ ഭാര്യ കുഞ്ഞിപ്പെണ്ണ് (80) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സമീപത്തെ വീട്ടിലേക്ക് ഗ്യാസ് സിലിണ്ടർ ഇറക്കാനായി എത്തിയ പിക്ക് അപ് വാൻ തിരിക്കുന്നതിനായി പിന്നോട്ട് എടുക്കുന്നതിനിടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കുഞ്ഞിപ്പെണ്ണിനെ
ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. നിയമ നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
മക്കൾ: പരേതനായഭാസ്കരൻ, പത്‌മനാഭൻ, സുബ്രമണ്യൻ, ജാനകി.

Social Share Buttons and Icons powered by Ultimatelysocial