കേന്ദ്രമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ഡല്‍ഹി: റയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കൊവിഡ്-19 ബാധിച്ച് മരിച്ചു. ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരിക്കെ ആണ് മരണം. 65 വയസ്സായിരുന്നു. കര്‍ണാടക ബെളഗാവിയില്‍ നിന്നുളള ലോക്സഭാംഗമാണ് അദ്ദേഹം. സെപ്തംബര്‍ 11നാണ് കൊവിഡ് പോസിറ്റീവ് ആയത്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. 2004 മുതല്‍ ബി.ജെ.പിയുടെ അംഗമായി ലോക്സഭയിലുണ്ടായിരുന്നു സുരേഷ് അംഗഡി.

Social Share Buttons and Icons powered by Ultimatelysocial