ദമ്മാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു

ദമ്മാം: സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞ് മടങ്ങവെ ദമ്മാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു.
സൗദി കിഴക്കന്‍ പ്രവിശ്യ ദമ്മാം, കോബാര്‍ ഹൈവേയില്‍ വ്യാഴാച്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറില്‍‍‍ തട്ടി മറിഞ്ഞാണ് അപകടം. കോഴിക്കോട്-മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട്- സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ അന്‍സിഫ് (22), താനൂർ- കുന്നുംപുറം സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്. സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

Social Share Buttons and Icons powered by Ultimatelysocial