ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടു
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്നൗ സി.ബി.ഐ കോടതി വിധി പ്രസ്താവിച്ചു. കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടാണ് കോടതി ഉത്തരവ്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി തീരുമാനിച്ചാണ് എന്ന് കരുതാന്‍ തെളിവില്ലെന്നും വിധിയില്‍ പറയുന്നു. കേസില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട 32 മുപ്പത്തിരണ്ട് പേരെയാണ് കോടതി വെറുതെ വിട്ടത്. ഇതില്‍ ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ എന്നിവര്‍ ഈ പട്ടികയിലുണ്ടായിരുന്നു.
സിബിഐ പ്രതികള്‍ക്കെതിരെ നല്കിയ തെളിവുകള്‍ ശക്തമല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
-കോടതിവിധി വന്നതിൽ നിന്നും ഫേസ്ബുക്ക്ലൂടെ പൊതുജനതിന് പറയാനുള്ളത്
•സാലി എടക്കര
പൂര്ണ്ണംസ്വതന്ത്രേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനീതി എല്ലാ അര്‍ത്ഥത്തിലും പൂര്‍ത്തിയായിരിക്കുന്നു. അദ്വാനിയും ഉമാഭാരതിയും എം.എം.ജോഷിയും അടക്കമുള്ള പ്രതികള്‍ പള്ളി തകര്‍ത്തില്ല എന്ന് മാത്രമല്ല, പള്ളി തകര്‍ക്കുന്നത് തടയാനുള്ള ശ്രമം പോലും നടത്തിയത്രേ! കോടതിക്ക് നന്ദി. അഭിനയിക്കാനുള്ള ശ്രമം പോലും നിങ്ങള്‍ നടത്തിയില്ലല്ലോ. പള്ളി തകര്‍ന്ന കേസില്‍ വേണമെങ്കില്‍ കുറച്ച് മുസ്ലീങ്ങളെ കൂടി തൂക്കി കൊല്ലാനുള്ള സാധ്യതയും നിങ്ങള്‍ ബാക്കി വച്ചുവെന്ന് ചുരുക്കം. ദേശീയ ജേണലിസ്റ്റുകളും ഒരു അഭിനയവും നടത്തുന്നില്ല. റ്റെലിവിഷനുകള്‍ ആനന്ദം കൊണ്ടിപ്പോള്‍ പൊട്ടിത്തെറിക്കും. ശൂലവുമായി നില്ക്കുന്ന ഗുണ്ടാ സന്യാസിമാരോട് ഒരു ജേണലിസ്റ്റ് ചോദിക്കുന്നു: ”രാമ ഭഗവാന് നീതി തേടി തന്നുവെന്നാണോ നിങ്ങള്‍ കരുതുന്നത്.”?? മണ്ടാന്മാരേ, ഉത്തരം തെറ്റിക്കരുത്. ഇതാണ് നമ്മുടെ ലൈന്‍- എന്നാണ് അതിന്റെ വ്യംഗ്യം. ഹിന്ദുവാണെന്നഭിമാനിക്കുന്ന ഉത്തര്‍പ്രദേശില്‍ ഒരു ദളിത് പെണ്‍കുട്ടിയെ നാക്കരിഞ്ഞ്, നടുതകര്ത്ത്, കഴുത്തൊടിച്ച്, കൂട്ടബലാത്സംഗം ചെയ്ത് കൊല്ലാന്‍ നാല് സവര്ണ്ണര്ക്കധികാരമില്ലേ? അവരെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേശം വീട്ടുകാരെ പോലും കാണിക്കാതെ കത്തിച്ച് കളയേണ്ട ബാധ്യത പോലീസിനില്ലേ? തീര്‍ച്ചയായും ഉണ്ട്. നാളെ കോടതിയെ കൊണ്ട് ഈ നാലു പേരും പെണ്‍കുട്ടിയെ സഹദളിതരുടെ പീഡനത്തില്‍ നിന്ന് സഹായിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കോടതിയെ കൊണ്ട് പറയിപ്പിക്കേണ്ട അവസ്ഥയുണ്ടാക്കരുത്. ഹിന്ദുരാഷ്ട്രത്തില്‍ കോടതിക്ക് മറ്റ് പല ജോലികളുമുള്ളതാണ്.
1528-ല്‍ സ്ഥാപിച്ച ബാബ്രിപള്ളി 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ സംഘടനകള്‍ തകര്‍ത്തു. ചരിത്രം ഒരു കോടതി വിചാരിച്ചാലും റദ്ദ് ചെയ്യാനാവില്ല. ഏത് ഭരണകൂടം വിചാരിച്ചാലും.
•സജീർ പന്തക്കൽ
ഈ വിധി പ്രസ്താവത്തിൽ ആർക്കെങ്കിലും അത്ഭുതം തോന്നുന്നു വെങ്കിൽ; നിങ്ങൾ ഇന്ത്യയിലല്ല താമസിക്കുന്നത് എന്നേ പറയാനുള്ളു…….
മസ്ജിദ് തകർത്തിട്ടില്ല അത് തനിയേ പൊളിഞ്ഞ് വീണതാണ് എന്ന് കൂടി പറയാമായിരുന്നു.
ഇനിയും പലതും തകർക്കപ്പെടും …..
പലതും കൈയേറും …..
ജനാധിപത്യവും, മതേതരത്വവും സുഖ നിദ്രയിലാണ് ….
ന്യൂനപക്ഷം നീതി ആഗ്രഹിക്കുന്നത് തന്നെ ക്രിമിനൽ കുറ്റമായി വന്നേക്കാം ……
പൂർവ്വ സുന്ദര ഇന്ത്യക്കായ് കൈകോർക്കാം ….
സമാധാന സുരഭിലമായ മത വൈര്യമില്ലാത്ത ഇന്ത്യക്കായ് പ്രാർത്ഥിക്കാം …..
സമാധാനം വാഴട്ടെ …..
നീതി ബോധം പുനർജനിക്കട്ടെ …….
•മൻസൂർ മുഹമ്മദ്
സ്വതന്ത്ര ഇന്ത്യയിൽ മറിച്ചൊരു വിധി നിങ്ങൾ പ്രതീക്ഷിക്കുന്നോ നിഷ്ക്കളങ്കരെ…..
കാല് തല്ലി ഓടിച്ച ആശാന്റെ പ്രായത്തെ മാനിച്ചു കൊണ്ട് ഒരു രൂപ പിഴയും ശക്തമായ താകീതും നൽകി ഗോപാലകൃഷ്ണൻ നിരുപാധികം ക്ഷമിച്ചിരിക്കുന്നു.
എന്ന് ഒരു മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ രാംജി റാവു സ്പീക്കിങ് മലയാളം സിനിമ