കേരളത്തിൽ സ്‌കൂളുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: കേരളത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സമയമായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടക്കും. കേന്ദ്ര സർക്കാർ സ്കൂളുകള്‍ തുറക്കാന്‍ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട് എന്നാലും രോഗ വ്യാപനം വർധിച്ചതിനാൽ ഇളവ് നൽകാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് സംശയിക്കുന്നവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും ആർടിപിസിആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ആർടിപിസിആർ ടെസ്റ്റാണ് കൃത്യതയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികൾ എല്ലാ ജില്ലകളിലും സ്വീകരിക്കും. ഗർഭിണികൾക്കും ഡയാലിസിസ് വേണ്ടവർക്കും കോവിഡ്-19 പോസിറ്റീവാകുന്ന സാഹചര്യത്തിൽ ആവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും അതിനനുസരിച്ച് ബെഡ്ഡുകൾ തയാറാക്കുന്നതിനും നിർദേശം നൽകി.

Social Share Buttons and Icons powered by Ultimatelysocial