മികച്ച നടൻ: സുരാജ്, മികച്ച നടി: കനി കുസൃതി; കേരള ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷത്തെ സംസ്ഥാനചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. 

ചലച്ചിത്രവിഭാഗം

-മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാൻ, ഷിജാസ് റഹ്മാൻ

-മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

-മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

-മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

-മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

-മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം

-മികച്ച ചിത്രസംയോജകൻ: കിരൺദാസ്

-മികച്ച ഗായകൻ: നജീം അർഷാദ്

-മികച്ച ഗായിക: മധുശ്രീ നാരായണൻ

-കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

-മികച്ച നവാഗതസംവിധായകൻ: രതീഷ് ദാസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

-ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

-മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ

Social Share Buttons and Icons powered by Ultimatelysocial