ആ വലിയ മോഹം സഫലമായി; തന്നെ കാണാൻ എത്തിയ ആമിനയെ ചേർത്തുനിർത്തി രാഹുൽ ഗാന്ധി

വയനാട്: ആ വലിയ മോഹം സഫലമായി, തന്നെ കാണാൻ എത്തിയ ആമിനയെ ചേർത്തുനിർത്തി രാഹുൽ ഗാന്ധി എം.പി. ഒപ്പമുണ്ടെന്ന് ആമിനയെ അറിയിച്ചു. രാഹുലിന്റേയും പ്രിയങ്കയുടെയും ചിത്രങ്ങൾ ചേർത്തുവച്ച സമ്മാനവും ആമിന കയ്യിൽ കരുതിയിരുന്നു. കൊല്ലത്ത് നിന്ന് വയനാട് എത്തിയാണ് ആമിന ചെറുപ്പം മുതലുള്ള തന്റെ മോഹം സഫലമാക്കിയത്. ഒരു കൈപ്പത്തിയില്ലാഞ്ഞിട്ടും നന്നായി പഠിച്ച് നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ആമിന നേടിയിരുന്നു. എന്നാൽ തന്റെ പരിമിധികൾ ഡോക്ടർ എന്ന സ്വപ്നത്തിന് തടസമാകുമോ എന്ന ഭയവും ആമിനയ്ക്കുണ്ട്. അതിനൊപ്പമാണ് വീട്ടിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും. ഇതെല്ലാം ചിരിച്ച് കൊണ്ട് അതിജീവിക്കുന്ന ആമിന രാഹുൽ ഗാന്ധിയുടെ വലിയ ആരാധികയാണ്. ഈ ഇഷ്ടം കേട്ടറിഞ്ഞ കെ.സി വേണുഗോപാലും ഷാഫി പറമ്പിലുമാണ് ആമിനയെ രാഹുലിന് മുന്നിൽ എത്തിച്ചത്. നിറഞ്ഞ സന്തോഷത്തോടെയാണ് ആമിന മടങ്ങിയത്.

Social Share Buttons and Icons powered by Ultimatelysocial