കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു, എം.എസ്.എഫ് പ്രതിഷേധിക്കും

കോഴിക്കോട്: കഴിഞ്ഞദിവസം പരീക്ഷ എഴുതിയ ഒന്നാം വർഷ വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ നവംബർ നാലാം തിയ്യതി നടക്കാനിരിക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട്
വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു, എം.എസ്.എഫ് രംഗത്ത്. ചൊവ്വാഴ്ച കെ.എസ്‌.യു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കും. 27 ന് എം.എസ്.എഫ് സിൻഡിക്കേറ്റ് ഉപരോധിക്കും.

ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ നേതാക്കൾ ഫേസ്ബുക്കിൽ കുറിച്ച് പോസ്റ്റ് വായിക്കാം…

✒️കെ.എം അഭിജിത് (KSU സംസ്ഥാന പ്രസിഡന്റ്‌)

•വിദ്യാർത്ഥികൾ ആശങ്കയിൽ നിൽക്കുന്ന സമയത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ യു.ജി, പി.ജി, എൽ.എൽ.ബി പരീക്ഷകൾ മാറ്റിവെക്കണമെന്ന കെ.എസ്.യുവും, വിദ്യാർത്ഥികളും മുന്നോട്ട് വെച്ചിരുന്ന ആവശ്യം പരിഹരിക്കാൻ യൂണിവേഴ്സിറ്റി അധികാരികൾ തയ്യാറായിരുന്നില്ല. കഴിഞ്ഞദിവസം പരീക്ഷ എഴുതിയ ഒന്നാം വർഷ വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിതീകരിച്ചു എന്ന വാർത്ത വിദ്യാർഥികളെയും, രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലെങ്കിലും വിദ്യാർത്ഥികളുടെ ആശങ്ക കണക്കിലെടുത്ത് ‘അവസാനവർഷ യു.ജി,പി.ജി പരീക്ഷകൾ ഒഴികെ’ മറ്റ് സെമസ്റ്റർ പരീക്ഷകൾ മാറ്റിവെയ്ക്കാൻ യൂണിവേഴ്സിറ്റി അധികാരികൾ തയ്യാറാകണം. വിദ്യാർത്ഥികളോട് മുഖം തിരിക്കുന്ന കാലിക്കറ്റ് യൂണിവേഴ്റ്റിയിൽ
ചൊവ്വാഴ്ച കെ.എസ്‌.യു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കും.

✒️പി.കെ നവാസ്
(MSF സംസ്ഥാന പ്രസിഡന്റ് )

•കാലിക്കറ്റ്സർവകലാശാലപരീക്ഷകൾമാറ്റിവെക്കുകmsfരണ്ടാംഘട്ട_സമരം

27 ന് msf സിൻഡിക്കേറ്റ് ഉപരോധം രാവിലെ 10 മണിക്ക്

കഴിഞ്ഞദിവസം(ഒക്ടോബർ 15 വ്യാഴം ) AD ബ്ലോക്ക് ഉപരോധിക്കുകയും വിസിയെ കണ്ട് പരീക്ഷകൾ റീ ഷെഡ്യൂൾ ചെയ്യണമെന്ന് msf ആവശ്യപ്പെടുകയും ചെയ്തതാണ്

അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരുന്ന് പാവപ്പെട്ട വിദ്യാർത്ഥികളെ കോവിഡിലേക്ക് തള്ളിവിടുന്ന അധികാരികളുടെ നിലപാട് ഇനിയെങ്കിലും തിരുത്താൻ തയ്യാറാകണം.

വിദ്യാർത്ഥി സംഘടനകളും വിദ്യാർഥികളുടെ കൂട്ടായ്മകളും നിരന്തരം ആവശ്യപ്പെട്ടിട്ടും എന്തിനാണ് സർവ്വകലാശാല നേതൃത്വം മുഖം തിരിഞ്ഞു നിൽക്കുന്നത്.

സർവകലാശാല കോവിഡിന്റെ വ്യാപാരികൾ ആവരുത്. കഴിഞ്ഞദിവസം നടന്ന പരീക്ഷ എഴുതിയ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിക്കുകയും നിരവധി വിദ്യാർഥികൾ ക്വാറന്റൈനിൽ പോകേണ്ട സാഹചര്യവും ഉണ്ടായിരിക്കുന്നു.

ഇനിയും UG,PG, LLB പരീക്ഷകൾ നടത്താനുള്ള യൂണിവേഴ്സിറ്റിയുടെ ശ്രമം അപകടകരവും വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയുമാണ്.

ഈ തെറ്റായ സമീപനത്തിന് ഒരു തിരുത്ത് 27 ലെ സിൻഡിക്കേറ്റ് യോഗത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Social Share Buttons and Icons powered by Ultimatelysocial