ഭഗവതീ ക്ഷേത്രത്തിലേക്ക് സ്ഥലം സൗജന്യമായി നൽകി പരതക്കാട് പള്ളിക്കമ്മിറ്റി

മലപ്പുറം: ഭഗവതീ ക്ഷേത്രത്തിലേക്ക് സ്ഥലം സൗജന്യമായി നൽകി
മുതുവല്ലൂർ പള്ളിക്കമ്മിറ്റി. കോഴിക്കോടൻ മൂച്ചിത്തടം ഭഗവതീ ക്ഷേത്രത്തിലേക്കുള്ള കോൺക്രീറ്റ് നടപ്പാത ഇതോടെ നിർമിക്കാനായി. പരതക്കാട് ജുമായത്ത് പള്ളിവക ഭൂമിയാണ് പഞ്ചായത്തിന് വിട്ടുനൽകിയത്. 2020-21 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്രത്തിലേക്കുള്ള നടപ്പാത നിർമിച്ചു നൽകിയത് പഞ്ചായത്ത്‌ ഭരണസമിതിയാണ്. ഈ നടപ്പാത നിലവിൽ വന്നതോടെ മൂച്ചിത്തടം കോളനിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് യാഥാർഥ്യമായത്.
ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. സഗീർ നടപ്പാത ഉൽഘാടനം നിർവഹിച്ചു. പള്ളിക്കമ്മിറ്റി സെക്രട്ടറി ശിഹാബ്, എൻ.സി ഉമ്മർ, എൻ. സി കുഞ്ഞാൻ, ശങ്കരൻ, ഉണ്ണിക്കൃഷ്ണൻ, നാടിക്കുട്ടി, കാളി, ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Social Share Buttons and Icons powered by Ultimatelysocial