മലപ്പുറത്ത്‌ പുതുമുഖങ്ങൾക്ക് അവസരം നൽകി മുസ്‌ലിംലീഗ്; 22 ഡിവിഷനുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല പഞ്ചായത്തിലേക്ക്​ മത്സരിക്കുന്ന മുസ്​ലിംലീഗ്​ സ്​ഥാനാർഥികളുടെ പട്ടിക ജില്ല കമ്മിറ്റി പ്രഖ്യാപിച്ചു. മുസ്​ലിം ലീഗ്​​ ജില്ലാ പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്​ തങ്ങളാണ്​
സ്​ഥാനാർഥികളെ പ്രഖ്യാപിച്ചത്​. ആകെയുള്ള 32 ഡിവിഷനുകളിൽ 22 എണ്ണത്തിലാണ്​ ലീഗ്​ മത്സരിക്കുന്നത്​. 10 സീറ്റിൽ പുരുഷൻമാരും ബക്കി
സ്​ത്രീകളുമാണ്​. ​ഇരുവിഭാഗത്തിലും ഓരോ സീറ്റ്​ വീതം എസ്​.സി സംവരണമാണ്​. പുതുമുഖങ്ങൾക്ക്​ പ്രതിനിധ്യമുള്ളതാണ്​ പട്ടിക. നിലവിലെ അംഗങ്ങളിൽ നാലുപേർ മാത്രമാണ്​ പട്ടികയിൽ ഇടംപിടിച്ചത്​. ജില്ല പഞ്ചായത്തിൽ ഇത്തവണ വനിത സംവരണമാണ്​ പ്രസിഡണ്ട്
സ്​ഥാനം.

Social Share Buttons and Icons powered by Ultimatelysocial