തിരഞ്ഞെടുപ്പിൽ ഏതു പാർട്ടിയുടെ കോട്ടകളും പൊളിച്ചടുക്കാം; ചില മാർഗങ്ങളിതാ

രാഷ്ട്രീയത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷമാണ് തിരഞ്ഞെടുപ്പ് എന്നത്. ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പു വരുമ്പോൾ മാത്രം പാർട്ടികളിൽ സജീവമാകുകയും തിരഞ്ഞെടുപ്പ് ലാഭങ്ങൾ മാത്രം മുന്നിൽ കണ്ട് പാർട്ടിയോട് അടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്നവരുമുണ്ട്. ചിലർ സീറ്റ് കിട്ടാതെ വരുമ്പോൾ പാർട്ടി മാറുകയും സ്വതന്ത്രനായി മത്സരിക്കുകയും ചെയ്യുന്ന സാഹചര്യം തദ്ദേശസ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പുകളിൽ കണ്ടുവരുന്ന സാധാരണ സംഭവങ്ങളാണ്. വിവാദങ്ങൾ ഉയർന്നു വരുമ്പോഴാണ് ഏതു ഉരുക്കു കോട്ടയയും തകർന്നുവീഴുന്നത്.

•കോവിഡ് പശ്ചാത്തലത്തിലെ
തിരഞ്ഞെടുപ്പിനെ നേരിടാൻ
ശ്രദ്ധിക്കേണ്ട ചില മാർഗങ്ങളിതാ..

1) കോവിഡ് പശ്ചാത്തലത്തിൽ മുൻപത്തെ പോലെ വീടുകൾതോറും കയറി കൂടുതൽ പേരടങ്ങുന്ന സംഘം വോട്ട് ചോദിക്കാനുള്ള അവസരം ഇല്ല. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനമായ ഒരു മാർഗ്ഗം സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുക എന്നതാണ്. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരു സോഷ്യൽ മീഡിയ വിംഗിനെ സജ്ജമാക്കണം. ചുരുങ്ങിയത് പത്തു പേരെങ്കിലും അടങ്ങുന്ന സംഘത്തിനെ നയിക്കാൻ ഒരു ചെയർമാൻ ഉണ്ടായിരിക്കണം.
പുതുതലമുറക്ക് പെട്ടെന്ന് ആകർഷിക്കാൻ കഴിയുന്നതും പഴയ തലമുറക്ക് ഉൾക്കൊള്ളാൻ കഴിയുന്നതുമായ വീഡിയോ, പോസ്റ്ററുകൾ നിർമ്മിക്കണം.
സൃഷ്ടികൾ പോസ്റ്റ് ചെയ്യുമ്പോൾ എല്ലാവരും ഒരേ സമയം അത് പൊതു ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്ന് ഉറപ്പുവരുത്തണം.

2) ഘട്ടം ഘട്ടമായി ചെയ്യണം ഓരോ പോസ്റ്റിംഗും.

a) സ്ഥാനാർഥിയെ പരിചയപ്പെടുത്തൽ

b) വോട്ടഭ്യർത്ഥന (അവർ ഭരിച്ചിരുന്ന കാലത്ത്‌ വാർഡിലെ നടന്ന പ്രശ്നങ്ങളും, അതുപോലെ അവരുടെ പോരായ്മകൾ എടുത്തു പറയും മാറ്റും)

c) വോട്ട് ഉറപ്പിക്കൽ (നിറവേറ്റാൻ കഴിയുന്ന വാഗ്ദ്ധാനങ്ങൾ ഉദ്ധരിക്കുക)

പ്രകടന പത്രികയിൽ ഉൾപ്പെടുതിയിട്ടുള്ള പ്രധാന കാര്യങ്ങൾ പുറത്തെടുത്ത് ഫോക്കസ് ചെയ്ത് കൊണ്ട് പോസ്റ്ററുകൾ തയ്യാറാക്കണം.

3) നമ്മുടെ പ്രദേശത്ത് വരുന്ന റോഡുകളിലും, ചുമരുകളിലും ( അനുവദനീയമായ) അതുപോലെ സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ഒട്ടിക്കാൻ പറ്റുന്ന എല്ലായിടത്തും പോസ്റ്ററുകൾ
എത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.

4) പാർട്ടിയിൽ സജീവമായി ഇടപെടുന്നവരുടെ വീടുകൾക്കു സമീപമുള്ള വോട്ടർമാരുടെ വോട്ട് ഉറപ്പുവരുത്തുക.

5) സ്ഥാനാർഥികളെ എത്രത്തോളം വോട്ടർമാരുടെ അടുത്തേക്ക് എത്തിക്കാൻ കഴിയും അത്രത്തോളം അവരെ വോട്ടർമാരിലേക്ക് എത്തിക്കുക.

6) തിരഞ്ഞെടുപ്പിന്റെയന്ന് വോട്ടർമാരെ വീട്ടിൽ നിന്നും പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക.

Social Share Buttons and Icons powered by Ultimatelysocial