നടൻ തിലകന്റെ മകൻ തൃപ്പൂണിത്തുറയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്
തൃപ്പൂണിത്തുറ: മലയാളി നടനായ തിലകന്റെ മകൻ തൃപ്പൂണിത്തുറയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. തിലകൻ്റെ ആണ്മക്കളിൽ ഏറ്റവും ഇളയ മകൻ ഷിബു തിലകനാണ് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭ 25ആം വാർഡിലേക്കാണ് ഷിബു തിലകൻ ജനവിധി തേടുന്നത്. ചില സിനിമകളിലും സീരിയലുകളിലും വേഷമിട്ടുള്ളയാളാണ് ഷിബു.
തിലകൻ്റെ നാടക ഗ്രൂപ്പിൽ ഏറെ നാളുകൾ ഉണ്ടായിരുന്ന ഷിബു യക്ഷിയും ഞാനും, ഇവിടം സ്വർഗമാണ്, ഗുണ്ട, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങി 12ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചില സീരിയലുകളിലും ഹ്രസ്വ ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്.