നെടുമങ്ങാട് നഗരസഭയില്‍ സി.പി.ഐഎമ്മും സി.പി.ഐയും തമ്മില്‍ മത്സരം

തിരുവനന്തപുരം:
നെടുമങ്ങാട് നഗരസഭയിലെ പരസ്പര മത്സരത്തോടെ തിരുവനന്തപുരം ജില്ലയിലെ സിപിഐഎം-സിപിഐ ബന്ധം വഷളാകുന്നു. ത്രിതല പഞ്ചായത്തില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐ. പരാതിയുമായി നേരിട്ട് എല്‍ഡിഎഫ് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് സിപിഐ ജില്ലാ നിര്‍വാഹകസമിതിയുടെ തീരുമാനം. നെടുമങ്ങാട് മത്സരിച്ചു വിജയിച്ച സിപിഐ വൈസ് ചെയര്‍മാന്‍ രാജി വയ്ക്കുമെങ്കിലും മുന്നണി ധാരണ തെറ്റിച്ച് മത്സരിക്കാനിറങ്ങിയത് അപമാനിക്കലാണെന്നാണ് ജില്ലാ നിര്‍വാഹക സമിതി വിലയിരുത്തല്‍. അതിനാലാണ് എല്‍ഡിഎഫ് സംസ്ഥാന നേതൃത്വത്തെ പരാതിയുമായി സമീപിക്കുന്നത്.

Social Share Buttons and Icons powered by Ultimatelysocial