എട്ടരക്കോടി ചിലവിൽ തിരുവനന്തപുരം മേയര്‍ക്ക് ഔദ്യോഗിക വസതി ഒരുങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം മേയറായതോടെ ആര്യയെ കാണാന്‍ വീട്ടിലെത്തുന്നവര്‍ക്ക് വാഹനം പോലും കടന്നു ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. അസൗകര്യങ്ങള്‍ ഏറെയെുള്ള കുഞ്ഞു വാടക വീട്ടിലാണ് നിലവിൽ ആര്യ താമസിക്കുന്നത്. മേയറാണെങ്കിലും താന്‍ ഈ വീട്ടില്‍ തന്നെ തുടരുമെന്നും ഒരു കൂടംമാറ്റം ഇല്ലെന്നുമാണ് ആര്യയുടെ നിലപാട്.എന്നാല്‍ മേയര്‍ക്ക് ഔദ്യോഗിക വസതി വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. ഇത്തരത്തില്‍ മൂന്ന് നില കെട്ടിടം പണിയാന്‍ ബാര്‍ട്ടണ്‍ഹില്ലിലെ അങ്കണവാടി ഇരിക്കുന്ന സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. അങ്കണവാടി സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.മുമ്പ് വി ശിവന്‍കുട്ടി മേയര്‍ ആയപ്പോഴും പാര്‍ട്ടിയില്‍ ഇതേ ചര്‍ച്ച സജീവമായിരുന്നു. അങ്ങനെയാണ് കുന്നംകുഴി വാര്‍ഡില്‍ ബാര്‍ട്ടണ്‍ഹില്ലില്‍ എട്ടരകോടി രൂപ ചെലവില്‍ മേയര്‍ക്ക് ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ ആലോചന തുടങ്ങിയത്. എന്നാല്‍ രൂപകല്‍പ്പനയെല്ലാം പൂര്‍ത്തിയായപ്പോള്‍ പ്രദേശവാസികളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ നിര്‍മ്മാണം മുടങ്ങുകയായിരുന്നു. എന്നാൽ ഇപ്പോൾ ബാര്‍ട്ടണ്‍ ഹില്ലിലെ നാട്ടുകാരെ വിശ്വാസത്തിലെടുത്ത് ഉടന്‍ തന്നെ ഔദ്യോഗികമായി മേയര്‍ക്ക് വസതി നിര്‍മ്മിക്കാനാണ് പാര്‍ട്ടി തീരുമാനം.

Social Share Buttons and Icons powered by Ultimatelysocial