താജ്മഹലില്‍ കാവിക്കൊടി ഉയര്‍ത്തി, നാലു പേർ അറസ്റ്റില്‍

താജ്മഹല്‍ ഭൂമിയില്‍ കാവിക്കൊടി ഉയര്‍ത്തിയ നാലു യുവാക്കളെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ശിവ് ചാലിസ ചൊല്ലി യുവാക്കള്‍ കാവി പതാക ഉയര്‍ത്തിയത്.നഗരത്തിലെ ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ പ്രവര്‍ത്തകരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ വീഴ്ചയായാണ് ഇത് കരുതപ്പെടുന്നത്. നേരത്തെയും സമാന രീതിയില്‍ താജ്മഹല്‍ സമുച്ചയത്തില്‍ തീവ്രഹിന്ദു ഗ്രൂപ്പുകള്‍ പതാക ഉയര്‍ത്തിയിരുന്നു.

Social Share Buttons and Icons powered by Ultimatelysocial